Connect with us
Calf management

Feed and Nutrition

നമ്മുടെ ദൈനംദിന ജീവിതത്തിൽ ജൈവ പാലുൽപ്പന്നങ്ങൾക്കുള്ള പ്രാധാന്യം

നമ്മുടെ ശരീരത്തിന് വ്യവസായ നിർമ്മിതമായ പാലിനേക്കാൾ എത്രയോ നല്ലത് 

ജൈവമായ പാലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു കാർട്ടണിൽ ( കാർഡ്ബോർഡ് പോലുള്ള നേരിയ വസ്തുക്കൾ കൊണ്ടുണ്ടാക്കുന്ന പെട്ടി) ഉൾക്കൊള്ളാവുന്ന ജൈവമായ പാൽ ലക്ഷ്യമാക്കുന്നതെന്തെന്നാൽ അത്രയും പാൽ നമുക്കു നൽകിയ കന്നുകാലി ജൈവഭക്ഷണം നന്നായി സേവിച്ചിട്ടുണ്ടാകും എന്നാണ്. ഓർഗാനിക് സർട്ടിഫിക്കറ്റ് ലഭിച്ച ഭൂമിയിലാണ് ഇത്തരത്തിലുള്ള  കാലിത്തീറ്റ  കൃഷി ചെയ്യുന്നത്. അതായത്  വിളകൾ വളർത്തുമ്പോൾ  രാസവളങ്ങളോ കീടനാശിനികളോ കളനാശിനികളോ ഉപയോഗിച്ചിരുന്നില്ല എന്നാണ് അതിനർത്ഥം . ഇത്തരത്തിൽ പാൽ ഉത്പാദിപ്പിക്കുന്ന  മൃഗങ്ങൾക്ക് ആൻറിബയോട്ടിക്കുകളോ വളർച്ചാ ഹോർമോൺ കുത്തിവെപ്പുകളോ നൽകുന്നില്ല. അത്തരത്തിൽ കറന്നെടുക്കുന്ന ജൈവമായ പാലിൽ നിന്ന് നിർമ്മിക്കുന്ന പാലുൽപ്പന്നങ്ങൾ ജൈവ പാലുൽപ്പന്നങ്ങളാകുന്നു . ഇവ നമുക്ക് തീർത്തും ഉപകാരപ്രദമാണ് . ഇത്തരത്തിലുള്ള പ്രകൃതിദത്തമായ ക്ഷീരോൽപാദന നടപടികൾ സ്വീകരിച്ചാൽ അത്  മണ്ണിന്റെ ജൈവ വൈവിധ്യം നിലനിർത്തുന്നതിനോടൊപ്പം  ദീർഘകാലാടിസ്ഥാനത്തിൽ ഭക്ഷ്യ ശൃംഖലയിലെ എല്ലാ ജീവകണങ്ങൾക്കും  പ്രയോജനകരമായി തീരുകയും ചെയ്യും. 

ക്ഷീരം ഉൽപ്പാദിപ്പിക്കുന്ന  മൃഗങ്ങൾക്ക് ജൈവമായ തീറ്റ 

നൽകിയാലുള്ള ഗുണങ്ങൾ

ഓർഗാനിക് ഡയറി ഫാമുകളിൽ നിന്ന് മൃഗങ്ങൾക്ക് ഉയർന്ന  അളവിൽ തന്നെ തീറ്റപ്പുല്ല് ലഭിക്കും.  ഇതിലൂടെ അവയ്ക് പുൽത്തകിടികളിൽ കൂടെ കൂടെ മെയ്യാനുള്ള അവസരവും ലഭിക്കുന്നു. കൃഷിക്കാർ മിക്കപ്പോഴും മൃഗങ്ങൾക്ക് മിശ്രിതമായ ഭക്ഷണമാണു നൽകാറു.  ഇത്തരത്തിലുള്ള ഫീഡുകളിൽ തീറ്റപ്പുല്ലുകളുടെ  അനുപാതം വളരെ കുറവാണ്. എന്നാൽ ധാന്യങ്ങളുടെ അളവു കൂടുതലായിരിക്കും. 

മേച്ചിൽപ്പുറങ്ങളിൽ മേയാൻ വിടുന്ന ക്ഷീര മൃഗങ്ങൾ ലിനോലെയിക് ആസിഡുകൾ അല്ലെങ്കിൽ സി‌എൽ‌എ, ഉയർന്ന സാന്ദ്രതയിലുള്ള ഒമേഗ 3 കൊഴുപ്പ്, വിറ്റാമിൻ എ, ഡി, ഇ എന്നിവ ഉയർന്ന തോതിലടങ്ങിയ പാൽ ഉത്പാദിപ്പിക്കുന്നതായി കാണാം. ഇത്തരം മൃഗങ്ങൾക്ക് ടോട്ടൽ മിക്സഡ് റേഷനാണ് (TMR) നൽകുന്നതെങ്കിൽ മേൽ പറഞ്ഞവയുടെ അളവു പൊതുവേ കുറവായിരിക്കും. 

ഇവയെല്ലാം ചേർന്നാൽ ലഭിക്കുന്ന  പാലിനും , ആ പാലിൽ നിന്ന് ഉണ്ടാക്കുന്ന പാലുൽപ്പന്നങ്ങൾക്കും കാൻസറിനെ തടുക്കുവാനുള്ള സ്വഭാവഗുണങ്ങളുണ്ടാകും. ഓർഗാനിക് പാൽ ഉൽപന്നങ്ങളിൽ ജൈവമായ  പാലിനുപുറമെ , ചീസ്, തൈര്, ഓർഗാനിക് നെയ്യ്, വെണ്ണ, ക്രീം, ഐസ്ക്രീം തുടങ്ങിയ അനവധി പാൽ ഉൽപന്നങ്ങളും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. 

ജൈവ ഭക്ഷ്യ വ്യവസായത്തിൽ  അതിവേഗം വളർന്നു വരുന്ന  ഒരു വിഭാഗമാണ് ഓർഗാനിക് പാൽ ഉൽപ്പന്നങ്ങൾ.

ഓർഗാനിക് പാൽ ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിനായി പശുക്കൾക്ക് മേച്ചിൽപ്പുറത്തേക്കുള്ള പ്രവേശനം ക്രമപ്പെടുത്താൻ സഹായിക്കുന്ന രീതിയിലുള്ള  പുതിയ നിയന്ത്രണങ്ങൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ വരാൻപോകുന്ന നിയന്ത്രണങ്ങളിൽ ചിലത് ഇവയാണ്:

  • ജൈവ  മൃഗങ്ങൾ ഒരു വർഷത്തിൽ കുറഞ്ഞത് 120 ദിവസമെങ്കിലും മേച്ചിൽപ്പുറത്ത് മേയണം.
  • ഇവ സേവിക്കുന്ന  വരണ്ട വസ്തുക്കളുടെ 30 ശതമാനം ഇവ മെയ്യുന്നകാലയളവിലുള്ള മേച്ചിൽപ്പുറങ്ങളിൽ നിന്നായിരിക്കണം.
  • മണ്ണും വെള്ളവും സുരക്ഷിതമായി സൂക്ഷിച്ച് മൃഗങ്ങളുടെ പോഷക ആവശ്യങ്ങൾ നിലനിർത്താൻ ഒരു മേച്ചിൽ പരിപാലന പദ്ധതി ഉണ്ടായിരിക്കണം.

ജൈവമായ  പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ  ഗുണങ്ങൾ

ടിഎംആർ നൽകുന്ന പശുക്കൾ ഉത്പാദിപ്പിക്കുന്ന പാലിന്റെ പകുതിയോളം മാത്രമേ  ജൈവ കറവപ്പശുക്കൾ ഉത്പാദിപ്പിക്കുന്നുള്ളു. ജൈവ പശുക്കളെ അവയുടെ പാൽ ഉൽപാദന ശേഷി പരിമിതപ്പെടുത്താൻ പ്രേരിപ്പിക്കുന്നില്ല. 

ഇതിനർത്ഥം അവർക്ക് ഉപാപചയ പ്രശ്നങ്ങൾ കുറവായിരിക്കും, അതുകൊണ്ട് ചെറിയ തോതിലുള്ള ആൻറിബയോട്ടിക്കുകൾ മാത്രമേ വേണ്ടു. 

ജൈവ പശുക്കളുടെ പാലും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് അലർജിക്  ഡെർമറ്റൈറ്റിസ്  പോലുള്ള   ത്വക് രോഗങ്ങൾ കുറയ്ക്കുവാൻ സഹായിക്കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു . 

നമ്മുടെ കുട്ടികളുടെ ശരീരങ്ങളിൽ  ശക്തമായ അസ്ഥികളും പേശികളും നിർമ്മിക്കാനുള്ള പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. ആൻറിബയോട്ടിക്കുകൾക്കും വളർച്ചാ ഹോർമോണുകൾക്കും വിധേയമാകാത്ത പശുക്കളിൽ നിന്നുള്ള ജൈവമായ  പാൽ സേവിക്കുന്ന കുട്ടികളുടെയും, മുതിർന്നവരുടെയും ശരീരത്തിൽ ഈ ഗുണങ്ങൾ എത്തിച്ചേരുന്നു. 

ജൈവപരമായി ഉൽ‌പാദിപ്പിക്കുന്ന ഭക്ഷണങ്ങൾ‌ ഉയർന്ന ആന്റിഓക്‌സിഡേറ്റീവ് ഗുണങ്ങളും ആന്റിമ്യൂട്ടാജെനിക് പ്രവർത്തനവും കാണിക്കുന്നു, ഇത് കാൻസർ കോശ വ്യാപനത്തെ നന്നായി അടിച്ചമർത്താൻ സഹായിക്കുന്നു. ജൈവ ഭക്ഷണം ജീവജാലങ്ങളുടെ ഉന്മേഷവും  വർദ്ധിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 

ജൈവ നെയ്യുടെ  ആരോഗ്യപരമായ ഫലങ്ങൾ

വിറ്റാമിൻ എ, ഡി എന്നിവയുടെ നല്ല ഉറവിടമാണ് നെയ്യ് . ശരീരത്തിലെ വീക്കം അടിച്ചമർത്തുന്നതിലും  രോഗശാന്തി നൽകുന്നതിലും , ശരീരം  പോഷിപ്പിക്കുന്നതിലും  നെയ്യ് സഹായിക്കുന്നു. തിളപ്പിക്കുമ്പോൾ പോലും നെയ്യ് അതിന്റെ ക്ഷാരത്വം നിലനിർത്തുന്നു. നെയ്യ് ലാക്ടോസ് രഹിതവും കെയ്‌സിൻ രഹിതവുമാണ്. ഇത് ശീതീകരിച്ചു സൂക്ഷിക്കേണ്ടാവശ്യമില്ല .

ഓർഗാനിക് നെയ്യിൽ നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന ബ്യൂട്ടിറിക് ആസിഡിന്റെ അളവു  കൂടുതലാണ്. ഇത്, നമ്മുടെ ശരീരവും നെയ്യും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുകയും , വീക്കം ശമിപ്പിക്കുകയും , മനുഷ്യന്റെ കുടലിലെ കോശങ്ങൾക്ക് ഗുണം വരുത്തുകയും ചെയ്യുന്നു. നെയ്യ് ചർമ്മത്തിന് ജലാംശം നൽകുന്ന ഒരു വസ്തുവും കൂടിയാണ്.

ജൈവ വെണ്ണ

ജൈവ വെണ്ണ  വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റ് ബീറ്റാ കരോട്ടിൻ എന്നിവയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്നു. സാധാരണ വെണ്ണയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഓർഗാനിക് പതിപ്പിൽ സി‌എൽ‌എ, അപൂരിത കൊഴുപ്പുകൾ, വിറ്റാമിൻ കെ 2 എന്നിവയുടെ സാന്ദ്രത കൂടുതലാണ്, ഇവ ഹൃദയത്തിന്റെയും ശരീരത്തിലെ എല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമായി ആവശ്യമുള്ള ഘടകങ്ങളാണ്. എന്നിരുന്നാലും, മിതമായ അളവിൽ വെണ്ണ കഴിക്കുന്നതാണ് നമുക്കു നല്ലത്.

ജൈവമായ ചീസ്

പുൽത്തകിടികളിൽ മേയുന്ന പശുക്കളിൽ നിന്ന് ലഭിക്കുന്ന ജൈവ പാലിൽ നിന്നാണ് ഓർഗാനിക് ചീസ് നിർമ്മിക്കുന്നത്. പ്രോട്ടീൻ, കാൽസ്യം എന്നിവയുടെ നല്ലൊരു ഉറവിടമാണ് ചീസ്. ഓർഗാനിക് ചീസ് ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് അഭികാമ്യമല്ലാത്ത ആൻറിബയോട്ടിക്കുകൾ, സിന്തറ്റിക് ഹോർമോണുകൾ, കീടനാശിനികൾ, ജി‌എം‌ഒകൾ എന്നിവയിൽ നിന്നും രക്ഷനേടാം. സംസ്കരിച്ച ചീസിൽ സോഡിയം, കലോറി, പൂരിത കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 

ജൈവ പാൽ ഭക്ഷണങ്ങളും മറ്റ് ജൈവ സസ്യ അധിഷ്ഠിത ഭക്ഷണങ്ങളും ആരോഗ്യകരമായ ഭക്ഷണത്തിന്റെ പരിധിയിൽ വരുന്നു. ജൈവ ഭക്ഷണം സേവിക്കുന്നവർ  ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ പാപ്തിയുണ്ടാകുമെന്ന്  പഠനങ്ങൾ വ്യക്തമാക്കുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Feed and Nutrition

To Top